എസ്‌ എഫ്‌ ഐ ഗവ. കോളേജ് യൂണിറ്റ് സെക്രട്ടറിയെ കഞ്ചാവ് സംഘം ആക്രമിച്ചു.

190

വൈപ്പിന്‍ : ബുധനാഴ്ച ഉച്ചയോടെ കോളേജ് കാമ്പസിന് പുറത്ത് വച്ച് എസ്‌എഫ്‌ ഐ എളങ്കുന്നപ്പുഴ ഗവ. കോളേജ് യൂണിറ്റ് സെക്രട്ടറി എ എസ് അലീഷിനെ കഞ്ചാവ് സംഘം ആക്രമിച്ചു. . അലീഷ് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കൂടിയാണ്. കാമ്ബസില്‍ രാവിലെ എ ഐ എസ്‌ എഫ്‌ പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന്‌ ശ്രമിച്ചിരുന്നു. അത് പെട്ടെന്ന് അവസാനിക്കുകയും ചെയ്തിരുന്നു. ഇതു കഴിഞ്ഞ് കാമ്പസിന് വെളിയിലേക്കു പോയ അലീഷിനെ തടഞ്ഞുനിര്‍ത്തി കഞ്ചാവ് സംഘം ആക്രമിക്കുകയായിരുന്നു.

കണ്ണിനു പരിക്കേറ്റ് അലീഷിനെ ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഐഎസ്‌എഫുകാരുമായി ബന്ധമുള്ളവരാണ് കഞ്ചാവ് സംഘം. അവര്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഇവര്‍ കാമ്പസിന് വെളിയില്‍ കാത്തുനിന്ന് അലീഷിനെ മര്‍ദിച്ചത്.

NO COMMENTS