എബിവിപിയുടെ ശക്തികേന്ദ്രത്തിൽ എസ്‌എഫ്‌ഐക്ക് റെക്കോഡ് വിജയം

134

അഹമ്മദാബാദ്: ഗുജറാത്തിലെ എബിവിപിയുടെ ശക്തികേന്ദ്രമായിരുന്ന സര്‍വ്വകലാശാലയില്‍ എസ്‌എഫ്‌ഐ യൂണിറ്റ് രൂപികരിച്ച ശേഷം നടക്കുന്ന സെന്‍ട്രല്‍ യൂണിവേഴ്സ്റ്റിയുടെ ആദ്യ തിരഞ്ഞെടുപ്പിലാണ് എസ്‌എഫ്‌ഐക്ക് റെക്കോര്‍ഡ് വിജയം. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്റ്റുഡന്‍സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാലിലും എസ്‌എഫ്‌ഐ- ബിഎപിഎസ്‌എ സഖ്യമാണ് വിജയിച്ചത്.

എസ്‌എഫ്‌ഐ സ്വന്തമാക്കിയിട്ടുള്ളത്. ഒറ്റ സീറ്റ് പോലും നിലനിര്‍ത്താന്‍ എബിവിപിക്ക് കഴിഞ്ഞില്ല. സ്കൂള്‍ ഓഫ് ലാങ്വേജസില്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥി ചിത്തരഞ്ജനാണ് എബിവിപി സ്ഥാനാര്‍ത്ഥി യെ 26 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എബിവിപിക്കെതിരെ 30 വോട്ടുകള്‍ക്കാണ് എല്‍ഡിഎസ്‌എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.

സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ബിഎപിഎസ്‌എയുടെ സ്ഥാനാര്‍ത്ഥായിരുന്ന അഷ്റഫ് 69 വോട്ടുകള്‍ക്കാണ് എബിവിപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. എസ്‌എഫ്‌ഐ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ലൈബ്രറി സയന്‍സ് വിഭാഗത്തില്‍ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 38 വോട്ടുകളില്‍ 30 വോട്ടുകളും എസ്‌എഫ്‌ഐ നേടിയപ്പോള്‍ സര്‍വ്വകലാശാലയില്‍ ആധിപത്യമുണ്ടായിരുന്ന എബിവിപിക്ക് എട്ട് വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു.

NO COMMENTS