കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മാതൃകയായിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് കിങ് ഖാനും ഭാര്യ ഗൗരിയും. ഷാരൂഖിന്റെ വീടിനോടു ചേര്‍ന്ന നാലു നിലയുള്ള ഓഫീസ് മുറിയാണ് ക്വാറന്റൈ നില് കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി വിട്ടു നല്‍കിയത് ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ ആകുമ്പോൾ അതിജീവനത്തിന്റെ പാതയിലാണ് ഇവർ .
നേരത്തെ മുംബൈ യിലെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവര്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാനും മുന്‍പന്തിയില്‍ തന്നെ ഷാരൂഖും ഉണ്ടായിരുന്നു. അതേസമയം ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന ദിവസവേതനക്കാര്‍ക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരുന്ന താരത്തിന്റെ പ്രവൃത്തിയില്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് നന്ദി രേഖപ്പെടുത്തിയിട്ടുമുണ്ട്.