കൊച്ചി : തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് മകന്‍ ഷമ്മി തിലകന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഷമ്മി തിലകന്‍ താരസംഘടനയായ ‘അമ്മ’യ്ക്ക് കത്ത് നല്‍കി. ‘അമ്മ’യുടെ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയത് വേദനാജനകമാണെന്നും ഷമ്മി വ്യക്തമാക്കി.