ബാങ്ക് വിളി വിവാദത്തില്‍ നിലപാട് പ്രഖ്യാപിച്ച് എ.എന്‍ ഷംസീര്‍. ഒരു ടൗണില്‍ അഞ്ചു പള്ളികള്‍ ഉണ്ടെങ്കില്‍ അഞ്ചിടത്തും ഒരേസമയം ബാങ്ക് വിളിക്കണോ എന്നും, ഇക്കാര്യം മത സംഘടനകള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും ഷംസീര്‍ കണ്ണൂര്‍ പാനൂരിലെ പരിപാടിയില്‍ പറഞ്ഞു. തന്റെ പ്രസ്താവന ആര്‍. ബാലകൃഷ്ണ പിള്ളയുടേതുമായി ചേര്‍ത്ത് കണക്കാക്കരുതെന്നും ഇതിന്റെ പേരില്‍ തന്നെ ആക്രമിക്കാന്‍ വരരുതെന്നും ഷംസീര്‍ കൂട്ടിച്ചെര്‍ത്തു.
നേരത്തെ ഈ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടേതായി പുറത്തുവന്ന ഒരു പ്രസംഗം വിവാദമായിരുന്നു. പട്ടി കുരയ്ക്കുന്നത് പോലെയാണ് ബാങ്കുവിളിക്കുന്നത് എന്നിങ്ങനെ വിവാദമായ പല പരാമര്‍ശങ്ങളും പ്രസംഗത്തിലുണ്ടായിരുന്നെങ്കിലും ശബ്ദം എഡിറ്റ് ചെയ്തതാണെന്ന് ബാലകൃഷ്ണ പിള്ള അവകാശപ്പെട്ടു.