വിജിലന്‍സിനെതിരെ വിമര്‍ശവുമായി ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ കത്ത്

200

തിരുവനന്തപുരം: വിജിലന്‍സിനെതിരെ വിമര്‍ശവുമായി ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ കത്ത്. വിജിലന്‍സിലെ ഉന്നതരും പരാതിക്കാരനും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് നല്‍കിയ കത്തിലെ പ്രധാന ആരോപണം. ഈ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് തനിക്കെതിരെ കോടതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ശങ്കര്‍റെഡ്ഡി പറയുന്നു. ഈ കുട്ടുകെട്ട് ഇപ്പോഴും തുടരുന്നതിനാല്‍ ഇനിയും ഇത്തരം തെറ്റായ റിപ്പോര്‍ട്ട് നല്‍കാനിടയുണ്ടെന്നും കത്തില്‍ പറയുന്നു. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ പായിച്ചറ നവാസ് എന്നയാള്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്നും കത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു. പായിച്ചറ നവാസും വിജിലന്‍സ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുകയാണ്. ആ കൂട്ടുകെട്ടിന്റെ ഫലമായി തനിക്കെതിരെ വിജിലന്‍സില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ശങ്കര്‍ റെഡ്ഡിക്കെതിരെ വിജിലന്‍സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സത്യവാങ്മൂലം നല്‍കിയത് ജേക്കബ് തോമസിന്റെ അറിവില്ലാതെയാവില്ല എന്ന് ഐ.പി.എസ് തലപ്പത്ത് പ്രചാരണം ശക്തമായിരിക്കെയാണ് അദ്ദേഹം ശനിയാഴ്ച കത്ത് നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY