അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിംഗ് വഗേല കോണ്‍ഗ്രസ് വിട്ടു. എംഎല്‍എ സ്ഥാനവും രാജിവെക്കുന്നതായി ഗാന്ധി നഗറില്‍ ജന്മ ദിനത്തോട് അനുബന്ധിച്ച നടത്തിയ പരിപാടിയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ചയുണ്ടായതിന് തൊട്ടുപിന്നാലെയാണ് വഗേല രാജി വെച്ചതായി അറിയിച്ചത്. വഗേലയ്ക്കൊപ്പം പിന്തുണ അറിയിച്ച് ചില എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ടേക്കും. പാര്‍ട്ടിയില്‍നിന്ന് 24 മണിക്കൂര്‍ മുന്‍പ് തന്നെ പുറത്താക്കിയതായി റാലിയില്‍ വഗേല വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സസ്പെന്‍ഷന്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.