ശംഖുമുഖം ഹരിത ടൂറിസം പദ്ധതി ഉദ്ഘാടനം ജൂൺ 8 ന്

45

തിരുവനന്തപുരം നഗരസഭയുടെ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി അന്തർദേശീയ സമുദ്ര ദിനമായ ജൂൺ 8 ന് രാവിലെ 8ന് ശംഖുമുഖം ബീച്ചിൽ ഹരിത ടൂറിസം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

ഗതാഗത മന്ത്രി ആൻ്റണി രാജു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എസ്, നവകേരളം കർമ്മപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി എൻ സീമ തുടങ്ങിയവരും പങ്കെടുക്കും.

ശംഖുമുഖത്തെ വഴിയോര കച്ചവടക്കാരുടെ സഹകരണത്തോടെ സമ്പൂർണ്ണ ശുചിത്വ ശംഖുമുഖം എന്ന ആശയം മുൻ നിർത്തി വിവിധ യൂണിയനുകൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന എന്നിവരുടെ നേതൃത്വ ത്തിൽ സമ്പൂർണ്ണ ശുചീകരണ യജ്ഞവും ശംഖുമുഖത്തെ വർണ്ണ കാഴ്ചകൾ ആസ്വദിക്കുവാൻ ട്രാക്കില്ലാതെ ഓടുന്ന ട്രെയിൻ, ഇലക്ട്രോണിക് ടോയി റൈഡുകൾ, ചാച്ചാ നെഹ്റു സൈക്കിൾ പാർക്ക്, സെഗ് വേ എന്നിവയുടെ ഉദ്ഘാടനവും ഈ അവസരത്തിൽ സംഘടി പ്പിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ എസ് അറിയിച്ചു.

NO COMMENTS