തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച്‌ അറിയില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍

254

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച്‌ അറിയില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഇതുമായി ബന്ധപ്പെട്ടു കേരളാ മുഖ്യമന്ത്രിയും, എന്‍സിപി നേതാക്കളും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി ഇടപാട് കേസുകളില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് ശരദ് പവാര്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ സംബന്ധിച്ച പരാതികളില്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്ബനി മുഴുവന്‍ രേഖകളും കലക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കും. ഒരുതുണ്ട് സര്‍ക്കാര്‍ ഭൂമിപോലും താന്‍ കയ്യേറിയിട്ടില്ലെന്നും, അത് തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നുമാണ് ല്ല എന്നാണ് തോമസ് ചാണ്ടിയുടെ വാദം.

NO COMMENTS