ശരത് യാദവിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി

253

ന്യൂഡല്‍ഹി: ജെഡിയു വിമത നേതാക്കളും എംപിമാരുമായ ശരത് യാദവിനെയും അലി അന്‍വറിനെയും എം പി സ്ഥാനത്ത് നിന്നും അയോഗ്യരാക്കി.
രാജ്യസഭാ ചെയര്‍മാനാണ് ഇരുവര്‍ക്കും അയോഗ്യത കല്‍പ്പിച്ചത്. നിതീഷ് കുമാര്‍ പക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തെ തുടര്‍ന്ന് ജെഡിയുമായി തെറ്റിയ ശരത് യാദവിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണ്.

NO COMMENTS