ദില്ലി : കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ശശി തരൂര്‍ മാനനഷ്ടക്കേസ് നല്‍കി.
കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപമാനിച്ചെന്നാരോപിച്ചാണ് ശശി തരൂര്‍ ക്രിമിനല്‍ മാന നഷ്ടക്കേസ് നല്‍കിയത്. സുനന്ദാ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെടുത്തിയാണ് രവി ശങ്കര്‍ പ്രസാദ് കൊലക്കേസ് പ്രതിയെന്ന് ശശി തരൂരിനെ വിളിച്ചത്. ട്വീറ്റ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.