തന്നെ പ്രതിയാക്കി ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അപഹാസ്യമാണെന്ന് ശശി തരൂര്‍

161

ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ മരിച്ച കേസില്‍ തന്നെ പ്രതിയാക്കി ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അപഹാസ്യമാണെന്ന് ശശി തരൂര്‍ എംപി. കോടതിയില്‍ കേസിനെ ശക്തമായി നേരിടുമെന്നും സുനന്ദ ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തരൂരിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസിന്‍റെ കുറ്റപത്രം. 200 പേജുള്ളതാണ് കുറ്റപത്രം. നാല് വര്‍ഷത്തിലേറെ കഴിഞ്ഞാണ് പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

2014 ജനുവരി 17നാണ് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതില്‍ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം.

എന്നാല്‍ സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വിഷം ഉള്ളില്‍ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഡിസംബര്‍ 29ന് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്.

NO COMMENTS