ന്യൂഡല്‍ഹി : സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡീഷണര്‍ സ്പെഷ്യല്‍ ജഡ്ജ് ഇന്ന് പരിഗണിക്കും. ഏഴാം തീയതി ഹാജരാകാന്‍ ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരിക്കെയാണ് തരൂരിന്‍റെ പുതിയ നീക്കം. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് തരൂരിന്‍റെ ആവശ്യം. സുനന്ദ കേസില്‍ ശശി തരൂരിനെതിരെ പാട്യാല ഹൗസ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ രണ്ടുകുറ്റങ്ങള്‍ക്കും തരൂരിനെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഡല്‍ഹി പോലീസ് അവകാശപ്പെടുന്നത്.