തിരുവനന്തപുരം : ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്ന് ശശി തരൂര്‍ എം.പി. ബി.ജെ.പി ഇനിയും അധികാരത്തില്‍ വരുകയും രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്നും തരൂര്‍ പറഞ്ഞു. ജനസംസ്കാരയുടെ ജവഹര്‍ലാല്‍ പ്രതിഭ പുരസ്കാരം മോഹന്‍ പരവൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുല്യത ഉറപ്പ് നല്കുന്ന ഭരണഘടനയെയാണ് ആര്.എസ്.എസ് എതിര്‍ക്കുന്നത്. രാജ്യത്ത് മുസ്ലിമിനെക്കാളും സുരക്ഷിതത്വം പശുവിനാണെന്നും അദ്ധേഹം പറഞ്ഞു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.