ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം ; ശശി തരൂരിനെതിരെ കേസെടുത്തു

183

ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യ, ഹിന്ദു പാക്കിസ്ഥാനാകുമെന്ന പരാമര്‍ശത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്ത മാസം 14ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ സുമിത് ചൗധരി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. തരൂരിന്റെ പരാമര്‍ശം ഭരണഘടനയെ അധിക്ഷേപിക്കുന്നതും മതവികാരത്തെ വൃണപ്പെടുത്തുന്നതുമാണെന്ന് കാണിച്ചാണ് സുമീത് ചൗധരി ഹരജി സമര്‍പ്പിച്ചത്.

NO COMMENTS