തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ കനത്ത പോളിംഗ് കോൺഗ്രസിന് അനുകൂലമാകുമെന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടാകും. ഉയർന്ന പോളിംഗ് ശതമാനം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂർ വിജയം ഉറപ്പ്; ഉയർന്ന പോളിംഗ് ശതമാനം ഗുണം ചെയ്യുമെന്ന് തരൂർ തരൂർ പറഞ്ഞു.
വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.68 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം(82.27) കണ്ണൂർ മണ്ഡലത്തിലായിരുന്നു. കുറഞ്ഞ പോളിംഗ് ശതമാനം (73.38) തിരുവനന്തപുരത്തും