നേമം കുറുവാണി ചാരിറ്റബിൾ എഡ്യൂക്കേഷൻ ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ശശി തരൂരും പന്ന്യൻ രവീന്ദ്രനും റംസാൻ കിറ്റ് വിതരണം ചെയ്തു .

62

തിരുവനന്തപുരം : നേമം കുറുവാണി ചാരിറ്റബിൾ എഡ്യൂക്കേഷൻ ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ഇന്ന് രാവിലെ നേമം നഗരസഭ കല്യാണമണ്ഡപത്തിൽ റംസാൻകിറ്റ് വിതരണവും റംസാൻ സന്ദേശവും നടന്നു . ചടങ്ങിൽ ശശി തരൂരും പന്ന്യന്‍ രവീന്ദ്രനും റംസാൻ കിറ്റുകൾ വിതരണം ചെയ്തു. നടക്കാൻ പോകുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ തലസ്ഥാനത്തെ സ്ഥാനാർത്ഥികളാണ് ഇരുവരും. ഫൗണ്ടേഷൻ രക്ഷാധികാരി ഡോ.എ.കെ.മീരാസാഹിബ് അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ. ശശി തരൂർ എം.പി.ഉദ്‌ഘാടനവും റംസാൻ കിറ്റ് വിതരണവും ചെയ്തു . പട്ടിണി കിടക്കുന്നവന്റെ വേദന തിരിച്ചറിയണമെങ്കിൽ നമ്മളും പട്ടിണി കിടക്കണ മെന്ന് മുൻ എം പി പന്ന്യൻ രവീന്ദ്രൻ റംസാൻ കിറ്റ് വിതരണം ചെയ്തതുകൊണ്ട് സംസാരിച്ചു. മുൻ വഖഫ് ബോർഡ് ചെയർമാൻ അബ്ദുൾ ഗഫാർ മൗലവി റംസാൻ സന്ദേശവും ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി കബീർ ഖാദർ ഹാജി ആമുഖ പ്രഭാഷണവും നടത്തി.

ശാന്തിവിള ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് സാജു , ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കാരയ്ക്കാമണ്ഡപം ഷാഹുൽ ഹമീദ് തുടങ്ങി യവരുടെ സാന്നിധ്യത്തിൽ ഫാണ്ടേഷൻ പ്രസിഡന്റ് നേമം സുബൈർ സ്വാഗതം പറഞ്ഞു . കൂടാതെ നേമം പ്രദേശത്തെ മസ്‌ജിദുകളിലെ ആലിമീങ്ങൾക്ക് പുതുവസ്ത്ര വിതരണം നടത്തുകയും ജമാഅത്ത് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.എം.കെ. നൗഫൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY