തരൂർ ഡൽഹി നായർ അല്ല ; എൻ.എസ്.എസ്. ജന. സെക്രട്ടറി ജി. സുകുമാരൻ നായർ

40

തിരുവനന്തപുരം: കോൺഗ്രസ് നേതാവും തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാർഥിയുമായ ശശി തരൂർ ഡൽഹി നായർ അല്ലെന്നും അസ്സൽ നായരാണെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനയിൽ പെട്ട ആളുക ൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെയുള്ള കാര്യങ്ങൾ ഒന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ഓരോരുത്തരും അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യുന്നതിനോട് തങ്ങൾക്ക് ഒരു പ്രശ്നമില്ലെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര – സംസ്ഥാന ഭരണങ്ങളെ വിലയിരുത്താനുള്ള സമയമായി ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി നായരെന്ന ശശി തരൂരിനോടുള്ള കാഴ്‌ചപ്പാട് മാറിയെന്നും നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായത് ഇപ്പോൾ മാറിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

NO COMMENTS

LEAVE A REPLY