തിരുവനന്തപുരം : ശശി തരൂര്‍ സംഘടനക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും പാര്‍ട്ടിയുടെ അതിര്‍ വരമ്പുകള്‍ അറിയില്ലയെന്നും വിശ്വ പൗരന്‍ ആയത് കൊണ്ട് എന്തും പറയാമെന്നത് ശരിയല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി.നേതൃമാറ്റം വേണമെന്ന ആവശ്യവുമായി 23 നേതാക്കള്‍ ഒപ്പിട്ട വിവാദ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വസതിയിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായാണ് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത് വന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തില്‍ ശശി തരൂര്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവെന്നും കൊടിക്കുന്നില്‍ പറഞ്ഞു .
ശശി തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.