എഴുത്തുകാര്‍ സ്വതന്ത്ര ചിന്ത കൈവെടിയരുത്: ശശി തരൂര്‍.

248

തിരുവനന്തപുരം : സങ്കുചിത കക്ഷി രാഷ്ട്രീയത്തിനെതിരായി പ്രവര്‍ത്തിക്കേണ്ടവരാണ് എഴുത്തുകാരെന്നും അവരെ പ്രോത്സാഹിപ്പിക്കേണ്ട ചുമതല രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്നും ശശി തരൂര്‍ എം.പി. പ്രസ്താവിച്ചു. കെ.പി.സി.സി. പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ പത്തു പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണകൂടത്തിന്റെ അനീതികള്‍ക്കെതിരെ കലഹിക്കുന്നവരായിരുന്നു ഇന്നലത്തെ സാഹിത്യകാരന്‍മാര്‍. എന്നാല്‍ ഇന്നത്തെ എഴുത്തുകാര്‍ ഭരണകൂടത്തെ ഭയന്ന് മൗനികളായി മാറുന്ന അവസ്ഥയാണുള്ളതെന്നും എം.എം.ഹസ്സന്‍ പ്രസ്താവിച്ചു.പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.72 എഴുത്തുകാര്‍ അവരുടെ സ്വന്തം കൃതി ശശി തരൂരിനു സമ്മാനിച്ചുകൊണ്ട് ചടങ്ങില്‍ സ്‌നേഹബന്ധം പുതുക്കി.ഡോ.ശൂരനാട് രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ.എം.ആര്‍.തമ്പാന്‍ പുസ്തക പരിചയം നടത്തി. പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍, പന്തളം സുധാകരന്‍, പാലോട് രവി, പ്രൊഫ.ജി.ബാലചന്ദ്രന്‍, ഡോ.വിളക്കുടി രാജേന്ദ്രന്‍, സുദര്‍ശനന്‍ കാര്‍ത്തികപ്പറമ്പില്‍, വി.എസ്.ഹരീന്ദ്രനാഥ്, എന്‍.കെ.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS