തൊടുപുഴ : . പീരുമേട് 57ാം മൈല്‍ പെരുവേലില്‍ പറമ്ബില്‍ ജോമോനെ(38) ആണു തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്.പീരുമേട് 57-ാം മൈലില്‍ വലിയ വളവിനു താഴെ വള്ളോംപറമ്ബില്‍ മോളി (55), മകള്‍ നീനു (22) എന്നിവരാണു കൊല്ലപ്പെട്ടത്. 2007 ഡിസംബര്‍ രണ്ടിനു രാത്രിയായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവലില്‍ പുതുവല്‍തടത്തില്‍ രാജേന്ദ്ര(58)നെ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി 2012 ജൂണ്‍ 20നു വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
ഇതിനെതിരെ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വധശിക്ഷ ശരിവച്ച് കോടതി കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരവിട്ടു. രാജേന്ദ്രന്‍, ജോമോന്‍ എന്നിവരെ 2007 ഡിസംബറില്‍ അറസ്റ്റ് ചെയ്തു.
ജാമ്യത്തിലിറങ്ങി മുങ്ങിയ ജോമോന്‍ 2012 ജൂണിലാണു വീണ്ടും പിടിയിലായത്. തുടര്‍ന്നാണു കേസില്‍ വീണ്ടും വിചാരണ തുടങ്ങിയത്. വീടിന്റെ വാതില്‍ തകര്‍ത്തു വീടിനുള്ളില്‍ പ്രവേശിച്ച പ്രതികള്‍, മോളിയെയും നീനുവിനെയും തോര്‍ത്തു കഴുത്തിലിട്ടു മുറുക്കി ബോധരഹിതരാക്കി. തുടര്‍ന്ന് ഇരുവരെയും പീഡിപ്പിച്ചു. . കൊലപാതകത്തിനു ശേഷവും പീഡനം തുടര്‍ന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളാണു നിര്‍ണായകമായത്.