തിരുവനന്തപുരം: പത്താം ക്ലാസ് ജയിച്ച വനിതകൾക്ക് നൈപുണ്യ പരിശീലനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ്പ്(അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) ഷീ സ്കിൽ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.
കുട്ടിക്കാലത്ത് അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട, പിന്നീട് അകക്കണ്ണിന്റെ വെളിച്ചത്തിൽ കഴിവു തെളിയിച്ച് ഐ എ.എസ് ആയി കേരള കേഡറിൽ സബ് കളക്ടറായി തലസ്ഥാനത്ത് ചാർജ് എടുത്ത പ്രജ്ഞാൽ പാട്ടീൽ. സബ് കളക്ടറുടെ ഓഫീസ് ചേമ്പറിൽ നടന്ന ഉൽഘാടന പരിപാടിയിൽ പങ്കെടുത്ത വനിതാ വിദ്യാർത്ഥിനികൾക്കായി അവർ പോത്സാഹന പ്രഭാഷണം നടത്തി.
പഠിതാക്കൾക്ക് ‘ “വേ ലയിൻ ” തയ്യാറാക്കിയ സിലബസ്സ് ബുക്ക് വിതരണം ചെയ്തു.
അസിസ്റ്റൻറ്ന്റ്കളക്ടർ അനുകുമാരി ,അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർ ബാസിൽ, പ്രോഗ്രാം മാനേജർ ദീപ, വേലയിൻ തിരുവനന്തപുരം ദുൽഹൻ ഫാഷൻ ഡിസൈനിംഗ് ഡയറക്ടർ അൻസാരി മുഹമ്മദ്, ട്രയിനർ നു സീലത്ത് എന്നിവർ പങ്കെടുത്തു