തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന തലക്കെട്ടിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം.
നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലേക്ക് ആര്‍.എസ്.പിയെ വിളിക്കാത്തതിനെ വിമര്‍ശിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നതെന്തനാണെന്ന് ഷിബു ബേബി ജോണ്‍ ചോദിച്ചു. സര്‍വ്വകക്ഷി സംഘത്തിന്റെ സന്ദര്‍ശനാനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ചെയ്യുന്നത് ഇത് തന്നെയാണെന്നും ഷിബു ആരോപിക്കുന്നു. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയെന്നും അദ്ദേഹം ആരോപിച്ചു.