എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍

271

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന മദ്യനയത്തെ പിന്തുണച്ച് യുഡിഎഫ് ഘടകകക്ഷി ആര്‍.എസ്.പിയുടെ നേതാവ് ഷിബു ബേബി ജോണ്‍. എല്‍ഡിഎഫിന്‍റെ മദ്യനയം അനിവാര്യവും, സ്വാഗതാര്‍ഹവുമാണെന്ന് ഷിബുബേബി ജോണ്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം തീര്‍ത്തും അപക്വവും അനവസരത്തിലുള്ളതുമാണെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. മദ്യനയമാണ് യുഡിഎഫിന് തുടര്‍ഭരണം നഷ്ടമാക്കിയത് എന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.

NO COMMENTS