സിപിഐ എം പ്രവര്‍ത്തകർ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ 7 ആര്‍ എസ് എസുകാര്‍ കുറ്റക്കാര്‍ .

157

തൃശൂര്‍ : സിപിഐ എം പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ 7 ആര്‍ എസ് എസുകാര്‍ കുറ്റക്കാര്‍ . ‘ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെയാണ്‌ കുറ്റക്കാരെന്ന് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്‌. കേസ് ശിക്ഷാവിധിക്കായി മാറ്റി. 2015 മാര്‍ച്ച്‌ ഒന്നിനാണ് രാത്രി ആര്‍ എസ്‌ എസുകാർ ക്രിമിനലുകള്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്.

ഹോട്ടലില്‍നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കില്‍ പോവുമ്ബോഴായിരുന്നു ആക്രമണം. കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഷിഹാബുദ്ദീനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.ആര്‍എസ്‌എസുകാരായ എളവള്ളിയില്‍ നവീന്‍, ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് പ്രമോദ്, ചുക്കുബസാറില്‍ രാഹുല്‍, ചുക്കു ബസാറിലുള്ള വൈശാഖ്, തിരുനെല്ലൂര്‍ തെക്കേപ്പാട്ട് സുബിന്‍ എന്ന കണ്ണന്‍, പാവറട്ടി ബിജു, എളവള്ളി കളപ്പുരയ്ക്കല്‍ വിജയശങ്കര്‍ എന്നിവരാണ് പ്രതികള്‍. ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്മാനെയും ആര്‍എസ്‌എസുകാരാണ് കൊലചെയ്തത്.തിരുനെല്ലൂര്‍ മതിലകത്ത് ഖാദറിന്റെ മക്കളാണ് ഇരുവരും.

NO COMMENTS