ഷിഹാസുമായി ബിസിനസ്-സുഹൃദ്‌ബന്ധമാണുള്ളത്. സുഹൃത്തുക്കളെ കാണാനായി കൊച്ചിയിലെത്തിയപ്പോൾ ക്രൗൺ പ്ലാസയിൽ മുറിയെടുത്തു. അവിടത്തെ സുഹൃത്തുവഴി റേറ്റ് കുറച്ച് റൂം ബുക്കുചെയ്‌തു. വൈകുന്നേരം കൂട്ടുകാർ വരുന്നതിനാൽ ബിവറേജസിൽ പോയി മദ്യം വാങ്ങിച്ചു. മദ്യക്കുപ്പികളെല്ലാം ശിഹാസിൻ്റെ റൂമിൽവെച്ചു.
രാത്രി എല്ലാവരും വന്ന് മദ്യപിച്ചു തിരിച്ചുപോയി. ആരോഗ്യകാരണങ്ങളാൽ ഞാൻ മദ്യപിച്ചിരുന്നില്ല. എന്റെ റൂമിലാണ് ആദ്യം റെയ്‌ഡ് നടന്നത്. അവിടെനിന്ന് ഒന്നും കണ്ടെത്തിയില്ല. പിന്നാലെ ഷിഹാസിൻ്റെ റൂമിൽനിന്ന് കുപ്പി കണ്ടെടുത്തു. അവിടെ ശുചിമുറി യിൽവെച്ച് ലഹരി പദാർഥങ്ങൾ വിതരണം ചെയ്യുന്ന തരത്തിലുള്ള ഒരു കവർ കണ്ടെത്തിയെന്നാണ് പോലീസുകാരുടെ സംസാര ത്തിൽനിന്ന് മനസ്സിലാക്കിയത്.
ഫാമിലി ഗെറ്റു ടുഗദറായിരുന്നു ഹോട്ടലിൽ നടന്നതെന്നതിനാൽ കൂട്ടുകാരും അവരുടെ കൂട്ടുകാരു മെല്ലാം വന്നിരുന്നെന്നും ഓം പ്രകാശ് പറഞ്ഞു.