മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് ശിവസേന

297

പൂണൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് വെല്ലുവിളിച്ച്‌ ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ. ബി.ജെ.പിയെ പുറത്താക്കി ശിവസേന തനിച്ച്‌ അധികാരത്തിലെത്തുമെന്നും ഇതിനായി അണികള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
അഹ്മദ്നഗറില്‍ നടത്തിയ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആദിത്യ താക്കറെയുടെ വെല്ലുവിളി. രാഷ്ട്രീയ ചൂട് മഹാരാഷ്ട്രയില്‍ കൂടുതലാണെന്നും, എന്നാല്‍ എന്ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയില്ലെന്നും, ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സാഹചര്യങ്ങളില്‍ നിന്ന് മനസിലാകുന്നതെന്നും ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.

NO COMMENTS