വര്‍ക്കല: ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയ്ക്ക് പരാജയം.
എന്നാല്‍ അദ്ദേഹത്തിനൊപ്പംനിന്ന ഒന്‍പത് സ്വാമിമാരും വിജയിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രകാശാനന്ദയ്ക്ക് ഇനി മഠാധിപതിയായി തുടരാനാകില്ല. 10 വര്‍ഷമായി സ്വാമി പ്രകാശാനന്ദയാണ് ശിവഗിരി മഠാധിപതി.
സ്വാമി ഋതംഭരാനന്ദ, സ്വാമി സദ്രുപാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സാന്ദ്രാനന്ദപുരി, സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ബോധിതീര്‍ഥ, സ്വാമി പരാനന്ദ എന്നിവരാണ് വിജയിച്ചത്.