ഭോപ്പാല്‍: തമിഴ്നാട്ടിലെ അമ്മ ക്യാന്‍റീന്‍ മാതൃകയില്‍ മധ്യപ്രദേശില്‍ പത്ത് രൂപയ്ക്ക് ചൗഹാന്‍ താലി. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ആഹാരം നല്‍കുന്നതിനുള്ള പദ്ധതി പ്രകാരമാണ് ചൗഹാന്‍ താലി തുടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ പേരിലാണ് പദ്ധതി.പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഭോപ്പാലില്‍ നടക്കും. പണ്ഡിറ്റ് ധീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സെപ്റ്റംബര്‍ 25ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. റൊട്ടി, ദാല്‍, സബ്ജി, റൈസ്, അച്ചാര്‍ ഉള്‍പ്പെടെയാണ് പത്ത് രൂപയ്ക്ക് താലി മീല്‍ നല്‍കുന്നത്.ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയാര്‍, ജബല്‍പൂര്‍ എന്നീ നഗരങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.പദ്ധതി നടത്തിപ്പിന്‍റെ ചുമതല ഭക്ഷ്യവകുപ്പിനാണ് നല്‍കിയിരിക്കുന്നത്.