മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ശിവസേന പ്രവര്‍ത്തകര്‍ തല്ലി ഓടിച്ചു

202

കൊച്ചി: കൊച്ചിയില്‍ ഒരുമിച്ചിരുന്ന പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ശിവസേന പ്രവര്‍ത്തകര്‍ തല്ലി ഓടിച്ചു.
മറൈന്‍ഡ്രൈവിലാണ് ശിവസേനയുടെ സദാചാരഗുണ്ടായിസത്തിന്റെ പേരിലുള്ള അഴിഞ്ഞാട്ടം. ഒരുമിച്ചിരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ചൂരല്‍ ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച്‌ ഓടിക്കുകയായിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവരെ പ്രകടനമായി എത്തിയ ശിവസേന പ്രവര്‍ത്തകര്‍ അടിച്ച്‌ ഓടിക്കുകയായിരുന്നു. പോലീസ് അടക്കമുള്ളവര്‍ നോക്കി നില്‍ക്കെയാണ് ശിവസേന പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടിയത് എന്നതും സംഭവത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് എം സ്വരാജ് എംഎല്‍എ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY