മറൈന്‍ഡ്രൈവില്‍ സദാചാര അക്രമം നടത്തിയ ശിവസേന പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

181

കൊച്ചി: മറൈന്‍ഡ്രൈവില്‍ സദാചാര അക്രമം നടത്തിയ ശിവസേന പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തെന്ന് ആദിത്യ താക്കറെ.
സംഭവം നാണക്കേട് ഉണ്ടാക്കുന്നതാണ്. ഇത്തരം പ്രക്ഷോഭങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
കഴിഞ്ഞദിവസം മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കള്‍ക്കു നേരെ ശിവസേന പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു. ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY