ബി.ജെ.പി രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്ന് ശിവസേന

209

മുംബയ് : കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേനയും. ബി.ജെ.പി രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നും കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ളവരെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ണാടകയില്‍ ബി.ജെ.പി സര്‍‌ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ പതിനഞ്ച് ദിവസത്തെ സമയം അനുവദിച്ചതോടെ കോണ്‍ഗ്രസും ജെ.ഡി.എസും എം.എല്‍.എമാരെ സംസ്ഥാനത്ത് നിന്നും പുറത്തേക്ക് മാറ്റാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ജെ.‌ഡി.എസ് എം.എല്‍.എമാരെ ഹെെദരാബാദിലേക്കും കോണ്‍ഗ്രസ് എം.എല്‍.എമാരെ കേരളത്തിലേക്കും മാറ്റുമെന്നാണ് സൂചന.

NO COMMENTS