ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍

174

കൊച്ചി : ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍. സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് നടപടിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി 25000 രുപ പിഴ വിധിച്ചിരുന്നു.

NO COMMENTS