തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നതിനെ അനുകൂലിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്തണമെന്ന ആവശ്യം ഭക്തജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വസ്ത്രധാരണത്തിലും ആചാരക്രമങ്ങളിലും ഹിന്ദു സമൂഹം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിശ്വാസത്തിന്‍റെ മറവില്‍ അനാചാരങ്ങള്‍ ഹിന്ദു സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും ശോഭ സുരേന്ദ്രന്‍ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റ്:
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ ധരിച്ചു ദര്‍ശനം നടത്തണമെന്ന ആവശ്യം ഭക്തജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കണം. വസ്ത്രധാരണത്തിലും ആചാരക്രമങ്ങളിലും ഹിന്ദു സമൂഹം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിശ്വാസത്തിന്‍റെ മറവില്‍ അനാചാരങ്ങള്‍ ഹിന്ദു സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കരുത്.