കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഉപവാസ സമരം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ 11 മുതല്‍ കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിന് മുന്നിലായിരിക്കും 24 മണീക്കൂര്‍ ഇപവാസം നടത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ച ഗൗരവമായികണ്ട് ഗവര്‍ണര്‍ ഇടപെടണമെന്നും ശോഭ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗുണ്ടാ, മാഫിയാ രാജാണു നടക്കുന്നതെന്നും സമാധാനമെന്നു കേള്‍ക്കുന്പോള്‍ നെറ്റി ചുളിക്കുന്ന സിപിഎമ്മില്‍ നിന്നും അഭ്യാന്തരം എടുത്തുമാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും വില കല്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാകാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും അവര്‍ പറഞ്ഞു.
നടിയെ അക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനായി പോലീസ് മൊബൈല്‍ ടവര്‍ വരെ കണ്ടെത്തിയതാണ്. എന്നിട്ടും അറസ്റ്റ് ചെയ്യാത്തരിനു പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ ഇടപാടുണ്ടെന്നാണു സംശയം. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ സംഭവത്തെ ലളിതവല്‍ക്കരിക്കുകയാണ് ചെയ്തതെന്നും ശോഭ കുറ്റപ്പെടുത്തി.