ശോഭാ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിനെതിരെ സി.പി.എം ഡി.ജി.പിയ്ക്ക് പരാതി നല്‍കി

150

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നടത്തിയ വിവാദ പ്രംസഗത്തിനെതിരെ ഡി.ജി.പിയ്ക്ക് പരാതി നല്‍കി. സി.പി.എം നേതാവ് വി.ശിവന്‍കുട്ടിയാണ് പ്രസംഗം പരിശോധിച്ച്‌ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. നേരത്തെ സി.പി.എം ചിറക്കടവ്​ ലോക്കല്‍ സെക്രട്ടറി വി.​ജി. ലാല്‍ കാഞ്ഞിരപ്പള്ളി സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എസ്​.പിയ്ക്ക് പരാതി നല്‍കിയിരുന്നു.
ബുധനാഴ്​ച കോട്ടയം പൊന്‍കുന്നത്ത്​ നടന്ന പൊതുപരിപാടിക്കിടെയാണ്​ ശോഭ സുരേന്ദ്രന്‍ കോടിയേരിക്കെതിരെ വധഭീഷണി മുഴക്കിയത്​​. സമാധാനമായി മരിക്കേണ്ടേ എന്നായിരുന്നു കോടിയേരിയോട് ശോഭയുടെ ചോദ്യം. വയസെത്രയായെന്നും തെക്കോട്ടെടുക്കേണ്ടേ എന്നും ചോദിച്ച ശോഭ, ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും കോടിയേരിയോട് പറഞ്ഞു. ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക് അറിയപ്പെടുന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പത്രസമ്മേളനം നടത്താന്‍ സുരക്ഷയില്ലാത്ത നാടാണോ ‘കോടിയേരി ബാലകൃഷ്ണാ നിന്റെയീ കേരളം’ എന്ന് ചോദിച്ച ശോഭ ഇത് ജനാധിപത്യ സംസ്ഥാനമാണെന്നും കൂട്ടിച്ചേര്‍ത്തു.

NO COMMENTS