മലപ്പുറം ജില്ലയില്‍ താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

380

ആലത്തിയൂര്‍: മലപ്പുറം ജില്ലയില്‍ താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഇതിന് ഉദാഹരണമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വിപിന്റെ മരണം ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്ന സര്‍ക്കാറിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നും അതിനാല്‍ കൊലപാതകികളെയും ഗൂഢാലോചനക്കാരെയും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അത്യാവശ്യമാണെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിപിനെ വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.

NO COMMENTS