അദ്ധ്യാപകന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠി വെളിപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

143

നാലാം ക്ലാസുകാരി പീഡനത്തിനെതിരായ കേസില്‍ അറസ്റ്റിലായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാ ജന്‍ കൂടുതൽ കുട്ടികളെ ഉപദ്രവിച്ച തായി വെളിപ്പെടുത്തൽ. നിരന്തരം പപ്പന്‍മാഷ് ഓളെ ശുചിമുറിയില്‍ കൊണ്ടു പോയി ഉപദ്രവിച്ചതായും മറ്റു കുട്ടികളോടും മാഷ് മോശമായാണ് പെരുമാറാറുള്ളതെന്നും മാഷെ പേടിച്ചാണ് ഓള് സ്കൂളില്‍ വരാതിരുന്നതെന്നും സഹപാഠിയായ പെണ്‍കുട്ടി പറയുന്നു . പരാതിയിലും മജിസ്ട്രേട്ടു മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലും ഈ സംഭവമെല്ലാം പീഡനത്തിനിരയായ പെണ്‍കുട്ടിയും തുറന്നുപറഞ്ഞിട്ടുണ്ട്

വിളക്കോട്ടൂരില്‍ കൂടുതല്‍ പൊലീസിനെ കണ്ടതോടെ ബുധനാഴ്ച രാവിലെ ബന്ധുവായ ബിജെപി പ്രവര്‍ത്തകന്‍ പൊയിലൂര്‍ തട്ടില്‍പീടികയിലെ മത്തത്ത് നാണുവിന്റെ വീട്ടിലേക്ക് മാറ്റി. അവിടെവച്ചാണ് പ്രതിയെ പിടിച്ചത്. രാജീവന്റെ വീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജിനെ കസ്റ്റഡിയി ലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പുതിയ ഒളിയിടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

പിടിച്ചത് ബിജെപിക്കാരന്റെ വീട്ടില്‍നിന്ന് പാനൂര്‍ പൊലീസിനെ വെട്ടിച്ച്‌ പ്രതി ഒളിച്ചുകഴിഞ്ഞത് ആര്‍ എസ്‌ എസ്സു കാരനായ പൊയിലൂര്‍ വിളക്കോട്ടൂരിലെ കുനിയില്‍ രാജീവന്റെ വീട്ടില്‍. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി യറ്റംഗം പി ഹരീന്ദ്രന്‍ വധശ്രമം, വിളക്കോട്ടൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ ജ്യോതിരാജ് വധം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് രാജീവന്‍.

NO COMMENTS