പാലക്കാട്: കനത്ത മഴ കാരണം ഷോളയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. പെരിങ്ങല്‍കൂത്ത് ഡാമിലേക്കാണ് വെള്ളമെത്തുന്നത്. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആശങ്കയ്ക്ക് വകയില്ലെന്നും ഭരണകൂടം അറിയിച്ചു.