ഷൂട്ടിങ് ലോകകപ്പ് : അങ്കുര്‍ മിത്തലിന് സ്വര്‍ണം

191

മെക്സിക്കോ സിറ്റി: ഇന്ത്യയുടെ ഷൂട്ടിങ് താരം അങ്കുര്‍ മിത്തലിന് ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം. ഡബിള്‍ ട്രാപ് വിഭാഗത്തില്‍ ലോകറെക്കോഡിനൊപ്പമെത്തുന്ന പ്രകടനം പുറത്തെടുത്താണ് അങ്കുര്‍ കരിയറിലെ ആദ്യ ലോകകപ്പ് സ്വര്‍ണം നേടിയത്.
നിലവിലെ ലോകറെക്കോഡുകാരനായ ഓസ്ട്രേലിയയുടെ ജെയിംസ് വില്ലെറ്റിനെ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് അങ്കുര്‍ പരാജയപ്പെടുത്തി ഒന്നാമതെത്തിയത്. ആറു പേരടങ്ങിയ ഫൈനല്‍ റൗണ്ടില്‍ അവസാന പോരാട്ടം അങ്കുറും വില്ലെറ്റും തമ്മിലായിരുന്നു. ആകെയുള്ള 80 പോയിന്റില്‍ 75 പോയിന്റ് അങ്കുര്‍ നേടിയപ്പോള്‍ വില്ലെറ്റ് 73 പോയിന്റെ നേടാന്‍ കഴിഞ്ഞൊള്ളു.
നേരത്തെ ന്യൂഡല്‍ഹിയില്‍ നടന്ന ലോകകപ്പില്‍ അങ്കുറിനെ പിന്നിലാക്കി വില്ലെറ്റ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. അന്ന് വെള്ളിയിലൊതുങ്ങിയ അങ്കുറിന് മെക്സിക്കോയില്‍ നടന്ന മത്സരം മധുരപ്രതികാരം കൂടിയായി മാറി. ചൈനീസ് താരം യുങ്ങിനാണ് വെങ്കലം. ഫൈനല്‍ റൗണ്ടില്‍ അങ്കുര്‍ അഞ്ച് ലക്ഷ്യം നഷ്ടപ്പെടുത്തിയപ്പോള്‍ വില്ലെറ്റ് ഏഴെണ്ണം നഷ്ടപ്പെടുത്തി.

NO COMMENTS

LEAVE A REPLY