ഡിസംബർ മൂന്നിന് നടക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ പൊതുവിഭാഗ ങ്ങളിലായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാർ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും, അവകാശങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനും, ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തി ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ലക്ഷ്യം വച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
“തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ” എന്ന വിഷയത്തിലാണ് ഷോർട്ട് ഫിലിമുകൾ നിർമിക്കേണ്ടത്. വ്യക്തിഗതമായോ ഗ്രൂപ്പായോ ഷോർട്ട്ഫിലിം തയ്യാറാക്കി അയക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന മികച്ച ഷോർട്ട് ഫിലിമുകൾക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ, 10,000 രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. തുടർന്ന് വരുന്ന മൂന്ന് ഷോർട്ട് ഫിലിമുകൾക്ക് സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷനും നൽകും. എൻട്രികൾ അയക്കേണ്ട അവസാന തീയതി നവംബർ അഞ്ച് വൈകുന്നേരം അഞ്ച് മണി.
unarvushortfilm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലാണ് എൻട്രികൾ അയക്കേണ്ടത്. മത്സരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ, നിബന്ധനകൾ എന്നിവ സാമൂഹ്യനീതി വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
വിജയികൾക്കുള്ള സമ്മാനദാനം അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് നടക്കുന്ന സംസ്ഥാന പരിപാടിയുടെ വേദിയിൽ നടക്കും.