ഷോർട്ട് ഫിലിം മത്സരം

73

ട്രാൻസ്ജെൻഡർ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് കോളജ് വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ എന്നിവർക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ട്രാൻസ്ജെൻഡർ വ്യക്തികൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ, അവരുടെ അവകാശങ്ങൾ എന്നിവ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കു ന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതും ലക്ഷ്യമിട്ടാണ് ഹ്രസ്വചിത്രമത്സരം സംഘടിപ്പിക്കുന്നത്.

കോളജ് വിദ്യാർഥികളുടെ വിഭാഗത്തിൽ കേരളത്തിലുള്ള അംഗീകൃത കോളജുകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വ്യക്തിഗതമായോ/സംഘമായോ ഷോർട്ട് ഫിലം തയാറാക്കി മത്സരത്തിന് അയയ്ക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന മികച്ച ഷോർട്ട് ഫിലിമുകൾക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ ക്യാഷ് പ്രൈസ് നൽകും.

എൻട്രികൾ ഫെബ്രുവരി 20 വൈകിട്ട് 5നകം ലഭിക്കണം. എൻട്രികൾ tgsjdshortfilm@gmail.com ലേക്കാണ് അയയ്ക്കേണ്ടത്. മത്സരവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ വിശദമായ നോട്ടിഫിക്കേഷൻ www.sjd.kerala.gov.in ൽ ലഭ്യമാണ്.

NO COMMENTS

LEAVE A REPLY