ഷോര്‍ട്ട് ഫിലിം – ഡിജിറ്റല്‍ പോസ്റ്റര്‍ – ഡിസൈന്‍ മത്സരം

177

കാസറഗോഡ് : ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന ബോധല്‍ക്കരണ പ്രവര്‍ത്തങ്ങളോടനുബന്ധിച്ച് പൊതുജനങ്ങള്‍ ,സ്‌കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി ആരോഗ്യ വകുപ്പ് ഷോര്‍ട്ട് ഫിലിം,ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ മത്സരം എന്നിവ സംഘടിപ്പിക്കും.ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ജില്ലയിലെ ആര്‍ക്കും പങ്കെടുക്കാം.

ഡെങ്കിപ്പനി, എലിപ്പനി എന്നിവയിലേതെങ്കിലും ഒന്നിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് വിഷയം.മലയാളത്തില്‍ ആയിരിക്കണം. ചുരുങ്ങിയത് രണ്ട് മിനുട്ടും പരമാവധി അഞ്ചു മിനുറ്റുമുള്ള വീഡിയോ ആയിരിക്കണം .ഷൂട്ടിംഗ്, എഡിറ്റിംഗ് തുടങ്ങിയവ മൊബൈല്‍ ഉപയോഗിച്ച് ചെയ്യണം.തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം demoksd@gmail.com, kamaljcnhm@gmail.com എന്ന വിലാസത്തില്‍ തയ്യാറാക്കിയ ആളുടെ പേര്,വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 15 നകം അയക്കണം

ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.പകര്‍ച്ചവ്യാധി ബോധവല്‍ക്കരണം ആണ് വിഷയം.മലയാളം, കന്നഡ എന്നീ ഭാഷകളില്‍ തയ്യാറാക്കാം. കേരളസര്‍ക്കാര്‍, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ എംബ്ലം ഉണ്ടായിരിക്കണം.കൂടാതെ പോസ്റ്ററുകളായില്‍ ‘ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം),ദേശീയ ആരോഗ്യദൗത്യം,കാസര്‍കോട് ‘ എന്ന് എഴുതിയിരിക്കണം.പോസ്റ്ററുകളില്‍ തയ്യാറാക്കിയവരുടെ പേര്, മറ്റു വിവരങ്ങള്‍ ഉണ്ടാക്കരുത് .

പോസ്റ്ററുകള്‍ demoksgd@gmail.com,kamaljcnhm@gmail.com എന്ന വിലാസത്തില്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥിയുടെ പേര്, സ്ഥാപനത്തിന്റെ പേര് ഫോണ്‍നമ്പര്‍ സഹിതം ജൂലൈ 10 നകം അയക്കണം.

NO COMMENTS