കൊച്ചി : കുട്ടികളുടെ മുന്നിൽ വച്ച് നഗ്നതാ പ്രദർശിപ്പിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരമെന്ന് കേരള ഹൈക്കോടതി. ഇവ രണ്ടും ലൈംഗികാതിക്രമ പരിധിയിൽ വരുന്നതാണ്.
പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ട് സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദീന്റെ ഉത്തരവ്. കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നത് പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.