തിരുവനന്തപുരം : തദ്ദേസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള റോഡുകൾ ടാർ ചെയ്യുമ്പോൾ നിശ്ചിത ശതമാനം ഷ്രഡഡ് പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന നിർദ്ദേശം നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചു.
ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ അധ്യക്ഷയായ കമ്മിറ്റിയിൽ നഗരകാര്യ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർമാർ, പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ്) ചീഫ് എൻജിനീയർ, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി എം.ഡി എന്നിവർ അംഗങ്ങളാണ്.