ശ്രീറാം വെങ്കിട്ടരാമന് അശ്രദ്ധ യോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹന മിടിച്ച് കൊലപ്പെടുത്തിയ സംഭവ ത്തില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി യുടെ മറുപടിയിലെ സൂചന. കേസില്‍നിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നു എന്നതിന്റെ തെളിവാണ് പൊലീസ് റിപ്പോര്‍ട്ടും മന്ത്രിയുടെ മറുപടിയും.