കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തിനായി പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. അരോളി പാലോട്ടുകാവിനു സമീപം യു. പ്രശോഭിന്‍റെ ഉടമസ്ഥതയിലുള്ള വെളുത്ത വാഗണ്‍ ആര്‍ കാറാണ് പ്രതികള്‍ കൊലയ്ക്ക് ഉപയോഗിച്ചത്. ശനിയാഴ്ച പിടിയിലായ അഖിലാണ് കാര്‍ വാടകയ്ക്കെടുത്തത്.