കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് കോടതി ചോദിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കക്കവേയാണ് ഹൈക്കോടതി പോലീസിന് നേരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്. പോലീസില്‍ ചാരന്മാരുണ്ടെന്ന് കണ്ണൂര്‍ എസ്പി തന്നെ പറയുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. സിബിഐയുടെയും സര്‍ക്കാറിന്റെയും വിശദീകരണം കേള്‍ക്കാന്‍ ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.