മട്ടന്നൂര്‍ : ഷുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചെന്ന് കരുത്തുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്നു വാളുകലാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ വെള്ളപറമ്ബില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കാടു വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാള്‍ ലഭിച്ചിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്. കൊലയ്ക്ക് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ തന്നെയാണോ കണ്ടെടുത്തതെന്ന് പോലീസ് പരിശോധിക്കുകയാണ്.