കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. കേസില്‍ അറസ്റ്റിലായ എം വി ആകാശ് തില്ലങ്കേരി, ടികെ അസ്കര്‍, സി എസ് ദീപ് ചന്ദ്, കെ അഖില്‍ എന്നിവരെയാണ് പുറത്താക്കിയത്. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തിരുന്നു.